COVID 19Latest NewsNewsKuwaitGulf

കോവിഡ് 19: കുവൈറ്റിൽ ഇന്ന് ഏഴു പേർ മരിച്ചു, 1332 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 210,855 ആയി. ഇന്ന് 1332 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1179 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1335 പേര്‍ രോഗ മുക്തി നേടി.

Read Also: ലിപ്പ്സ്റ്റിക്ക് ഇട്ട്, ഹീലുള്ള ചെരുപ്പുമായി ശബരിമല കയറാനായി പോകുന്ന ആക്ടിവിസ്റ്റ്; പ്രചാരണ വീഡിയോയുമായി യുഡിഎഫ്

ആകെ രോഗബാധിതരില്‍ 92.72 ശതമാനം പേരും കോവിഡ് മുക്തരായി. നിലവില്‍ 14169 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 219 പേരുടെ നില ഗുരുതരമാണ്. പുതിയതായി 7365 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ആകെ 1914579 പരിശോധനകളാണ് ഇതുവരെ കുവൈറ്റിൽ നടത്തിയിട്ടുള്ളത്. 18.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button