COVID 19Latest NewsNewsKuwaitGulf

കുവൈറ്റില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്

17.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് നിരക്കുയരുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 205893 ആയി. ഇന്ന് 1505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി നാലു മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 1148 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1080 പേര്‍ കുവൈറ്റില്‍ രോഗ മുക്തരായി. ഇതുവരെ 190235 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

Read Also: കുട്ടികളെ ഉപേക്ഷിച്ചു കടന്ന യുവാവ് പിടിയിൽ

നിലവില്‍1 4510 പേര്‍ ചികിത്സയിലാണ്. ഇതില്‍ 187 പേരുടെ നില ഗുരുതരമാണ്. ആകെ രോഗബാധിതരില്‍ 92.40 ശതമാനം പേരുടെയും രോഗം ഭേദമായി. 1885915 പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 17.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button