KeralaNattuvarthaLatest NewsNews

കുമ്മനം രാജശേഖരനെ പിൻഗാമിയെന്ന് പറയില്ല, ശോഭാ സുരേന്ദ്രന് മത്സരിക്കാൻ അവസരം കൊടുക്കണം; ഒ. രാജഗോപാല്‍

കുമ്മനം രാജശേഖരനെ പിന്‍ഗാമിയെന്ന് പറയില്ലെന്ന് നേമം എം.എല്‍.എ ഒ. രാജഗോപാല്‍. നിയമസഭയിലേക്ക് ഇത്തവണ മത്സരിക്കേണ്ടെന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും, മത്സരത്തിനില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിനുണ്ടാകുമെന്നും രാജഗോപാല്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയം കുമ്മനത്തിനുണ്ടെന്നും, നല്ല ജനപിന്തുണയുളള ആളാണെന്നും രാജഗോപാല്‍ പറഞ്ഞു. നേമത്ത് ശിവന്‍കുട്ടിയെ തോല്‍പ്പിച്ചതില്‍ അദ്ദേഹത്തിന് അമര്‍ഷം ശേഷിക്കുന്നുണ്ടെന്നും, എല്ലാത്തിനേയും കണ്ണടച്ച്‌ എതിര്‍ക്കുന്നതല്ല താൻ ശീലിച്ചിട്ടുള്ള രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി നേതൃത്വം നല്ലതുപോലെ ആലോചിച്ച്‌ തയ്യാറാക്കിയതാണെന്നും, പൊതുരംഗത്ത് കഴിവ് തെളിയിച്ച സ്ത്രീകള്‍ അധികമില്ലാത്തതിനാൽ, ശോഭാ സുരേന്ദ്രന് മത്സരിക്കാൻ അവസരമുണ്ടാക്കി കൊടുക്കേണ്ടതാണെന്നും ഒ. രാജഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button