Latest NewsNewsIndia

ഉലക നായകനെ നേരിടാനൊരുങ്ങി ബിജെപി; കളത്തിലിറക്കുന്നത് വാനതിയെ

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സഹപ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ വി പൊന്‍രാജ്, ഗാനരചയിതാവ് സ്‌നേഹന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു എന്നിവര്‍ പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തമിഴകത്തിന്റെ ഉലക നായകനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ ഹാസനെ നേരിടാന്‍ കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി കളത്തിലിറക്കുന്നത് മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസിനെ. കോണ്‍ഗ്രസ്, അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ഥികളും മത്സരത്തിനിറങ്ങുന്ന കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ വാനതിയുടെ സ്ഥാനാര്‍ഥിത്വം കൂടിയാകുമ്പോള്‍ രംഗം കൂടുതല്‍ കൊഴുക്കും.

കമല്‍ ഹാസനും വാനതിയും കൂടാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മയൂര എസ്, സ്ഥലത്തെ മുന്‍ എംഎല്‍എ ആര്‍ ദൊരൈസ്വാമി എന്നിവരും ചിത്രത്തിലുണ്ട്. കമല്‍ ഹാസനും തമിഴ് നാട് മുഖ്യമന്ത്രി ഇ പളനി സ്വാമിയും ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിനും ഇന്ന് പത്രിക സമര്‍പ്പിച്ചു. അതിനിടെ കാഞ്ചീപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം ചെന്നൈയിലേക്ക് മടങ്ങുന്ന കമല്‍ ഹാസന്റെ കാറിനുനേരെ ആക്രമണമുണ്ടായി. താരത്തിന്റെ ആരാധകനെന്ന് സ്വയം അവകാശപ്പെടുന്ന ഒരു യുവാവ് മദ്യപിച്ചെത്തി കമല്‍ ഹാസന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു. താരത്തിന് പരിക്കേറ്റില്ലെങ്കിലും വാഹനത്തിന്റെ ചില്ലുകളും വിന്‍ഡ് സ്‌ക്രീനും പൂര്‍ണ്ണമായും തകര്‍ന്നു. കമല്‍ ഹാസനെ നേരില്‍ കാണാനുള്ള അതിയായ ആഗ്രഹമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Read Also: പട വെട്ടാനൊരുങ്ങി ബിജെപി; ജനനായകന്മാർ ഇനി കളത്തിലേക്ക്

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സഹപ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ വി പൊന്‍രാജ്, ഗാനരചയിതാവ് സ്‌നേഹന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു എന്നിവര്‍ പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടമായാണ് കോയമ്പത്തൂര്‍ സൗത്തിലെ എന്റെ മത്സരത്തെ ഞാന്‍ കാണുന്നത്. ആ പോരാട്ടത്തില്‍ ഞാന്‍ ജയിച്ചാല്‍, ജിയക്കുന്നത് ഞാന്‍ മാത്രമായിരിക്കില്ല. തമിഴ്മക്കളായിരിക്കും. കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ നിന്ന് പോരാടുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് കോയമ്പത്തൂര്‍ സൗത്ത്. മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സീറ്റുകള്‍ കഴിഞ്ഞ് ബാക്കിയുള്ള 80 സീറ്റുകളില്‍ ഘടകകക്ഷികളായ ആള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി, ഇന്തിയ ജനനായക കച്ചി എന്നിവരും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടുകളാണ് മക്കള്‍ നീതി മയ്യത്തിന് ലഭിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button