Latest NewsNewsIndia

നീറ്റ് പരീക്ഷയെ കുറിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ്

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഒറ്റത്തവണ മാത്രമായിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിഷാങ്ക് പൊക്രിയാല്‍. ലോകസഭയെയാണ് ഇക്കാര്യ അദ്ദേഹം രേഖാമൂലം അറിയിച്ചത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എല്ലാ വര്‍ഷവും നീറ്റ് പരീക്ഷ നടത്തുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

Read Also : എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ ജാനുവിനെതിരെ പോസ്റ്റര്‍ പ്രതിഷേധം

കോവിഡ് സഹചര്യം പരിഗണിച്ച് ഒന്നില്‍ കൂടുതല്‍ തവണ പരീക്ഷ നടത്താന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സിക്ക് മെമ്മോറാണ്ടം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 11 ഭാഷകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളില്‍ മൂന്നുമണിക്കൂര്‍ എഴുത്തു പരീക്ഷയാണ് നടക്കുക.

ഇത് സംബന്ധിച്ച അറിയിപ്പ് ഉടന്‍ പുറത്തിറങ്ങും. സിലബസിന്റെ വിശദാംശങ്ങള്‍, പ്രായം, യോഗ്യതാ മാനദണ്ഡം, സംവരണം, പരീക്ഷാ ഫീസ്, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. അപേക്ഷകര്‍ക്ക് വിശദാംശങ്ങള്‍ക്കായി ntaneet.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button