Latest NewsNewsFootballSports

ലാ ലിഗയിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം

ലാ ലിഗയിൽ ഒസാസുനക്കെതിരെ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സയുടെ വിജയം. ജയത്തോടെ ബാഴ്‌സലോണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. സൂപ്പർതാരം ലയണൽ മെസ്സി ഇരട്ട ഗോളും ഗ്രീസ്മാനും, ഓസ്കാർ മിങ്ഗ്വെസ എന്നിവരുടെ പിൻബലത്തിൽ ബാഴ്‌സ നാല് ഗോൾ നേടിയപ്പോൾ ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ റഫ മിർ ഒസാസുനയ്ക്ക് വേണ്ടി ഗോൾ നേടി.

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ കാഴ്ച വെച്ച ലൈനപ്പ് കോമാൻ ആവർത്തിച്ചപ്പോൾ ബാഴ്‌സ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പിഎസ്ജിക്കെതിരെ മെസ്സി നേടിയ ലോങ് റെഞ്ചർ ഗോളിന് സാമ്യത തോന്നിക്കുന്ന വിധത്തിലാണ് ഒസാസുനക്കെതിരെ അദ്ദേഹത്തിന്റെ രണ്ട് ഗോളുകളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button