Latest NewsFootballNewsSports

ഡോണി വാൻ ഡെ ബീകിനെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ

മാഡ്രിഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു അവസരവും ലഭിക്കാതെ പുറത്തിരിക്കുന്ന ഡോണി വാൻ ഡെ ബീകിനെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ. ജനുവരിയിൽ ലോണാടിസ്ഥാനത്തിൽ ബാഴ്സയിൽ എത്തിക്കാനാണ് ലപോർടയുടെ ശ്രമം. ക്രിയേറ്റീവ് താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന ബാഴ്സലോണക്ക് വാൻ ഡെ ബീക് വലിയ കരുത്ത് നൽകുമെന്നാണ് പ്രതീക്ഷ. ലോൺ അടിസ്ഥാനത്തിലാകും ബാഴ്സലോണ വാൻ ഡെ ബീകിനായി ശ്രമിക്കുക.

സീസൺ അവസാനത്തിൽ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനും ബാഴ്സലോണ തയ്യാറാണ്. വാൻ ഡെ ബീക് ഉടൻ ക്ലബ് വിട്ടേക്കും എന്ന് ഫബ്രിസിയോ റൊമാനോ അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാൻ ഡെ ബീക് അയാക്സിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല. യൂറോപ്പിൽ മികച്ച ലീഗുകളിൽ തന്നെ നിൽക്കാനാണ് യുവതാരം ആഗ്രഹിക്കുന്നത്.

Read Also:- ബാഴ്സയ്ക്ക് കണ്ടകശ്ശനി, നഷ്ടപരിഹാരം ലഭിച്ചാൽ സാവിയെ വിട്ട് തരാമെന്ന് അൽ സാദ് ഫുട്ബോൾ ക്ലബ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിട്ട് വാൻ ഡെ ബീകിന് ഇത് രണ്ടാം സീസൺ ആണെങ്കിലും ഇതുവരെ ഒലെ താരത്തെ വിശ്വസിക്കാൻ തയ്യാറായിട്ടില്ല. ഈ സീസണിൽ ഇതുവരെ ഒരു ലീഗ് മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ പോലും വാൻ ഡെ ബീകിനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button