CricketLatest NewsNewsSports

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ടെയ്‌ലർ കളിക്കില്ല

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ കളിച്ചേക്കില്ല. താരത്തിന്റെ ഇടത് ഹാംസ്ട്രിംഗിലെ പരിക്കാണ് താരത്തെ ആദ്യ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല. ഓൾറൗണ്ടർ മാർക്ക് ചാപ്മാനെ റോസ് ടെയ്‌ലർക്ക് പകരമായി ന്യൂസിലാൻഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഞായറാഴ്ച നടന്ന പ്ലാങ്കറ്റ് ഷീൽഡ് മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് റോസ് ടെയിലറിന് പരിക്കേറ്റത്.

നിലവിൽ ടെയ്‌ലർ ന്യൂസിലാൻഡ് ടീമിനൊപ്പം എത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ ചികിത്സയിലാണ്. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്ക് ശേഷം താരം തിരികെ ടീമിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂസിലാൻഡ് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button