CricketLatest NewsNewsSports

ന്യൂസിലാന്റ് ക്രിക്കറ്റ് താരങ്ങൾക്കും വാക്‌സിൻ നൽകാനൊരുങ്ങുന്നു

ന്യൂസിലാന്റ് ക്രിക്കറ്റ് താരങ്ങൾക്ക് വാക്‌സിൻ നൽകാനൊരുങ്ങി ന്യൂസിലാന്റ് ആരോഗ്യവകുപ്പ്. ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡാണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. രാജ്യതാല്പര്യങ്ങളിൽ മുന്നിൽ ഉള്ളവർ ആയതുകൊണ്ട് രാജ്യത്തെ പ്രതിനിധികരിച്ച് പല സ്ഥലത്തേക്കും യാത്ര ചെയ്യേണ്ടതുണ്ട് എന്നതും കണക്കിലെടുത്താണ് ന്യൂസിലാന്റ് അവരുടെ ക്രിക്കറ്റ് താരങ്ങൾക്ക് വേഗത്തിൽ വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.

കോവിഡ് കുറഞ്ഞ രീതിയിൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലാന്റ്. വളരെ വേഗത്തിൽ തന്നെ കോവിഡിനെ തടയുന്നതിൽ രാജ്യം വിജയിക്കുകയും ചെയ്തു. എങ്കിലും കോവിഡിന്റെ പുതിയ വരവ് ലോകത്ത് ആകെ ആശങ്ക ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ രാജ്യങ്ങളിലും വാക്‌സിനേഷൻ ഊർജ്ജിതമാക്കുന്നത്.

shortlink

Post Your Comments


Back to top button