Latest NewsNewsSports

ഓൾ ഇംഗ്ലണ്ട് ഓപ്പൺ; പിവി സിന്ധുവിന് ജയം

ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ വനിതസിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ മലേഷ്യയുടെ സോണിയ ചിയയെക്കെതിരെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധുവിന്റെ വിജയം. 39 മിനുട്ട് നീണ്ട മത്സരത്തിൽ സിന്ധു 21-11, 21-17 എന്ന സ്കോറിനാണ് സെറ്റുകൾ സ്വന്തമാക്കിയത്. അതേസമയം, വനിത ഡബിൾസ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്‌ഡി കൂട്ടുകെട്ട് തായ്‌ലന്റ് ജോഡിയെ 21-14, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തി ആദ്യ റൗണ്ട് കടന്നു.

പുരുഷ ഡബിൾസിൽ കൂട്ടുകെട്ടായ സാത്വിക്ക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 21-7, 21-10 എന്ന സ്കോറിന് വിജയം നേടിയപ്പോൾ എംആർ അർജ്ജുൻ – ദ്രുവ് കപില കൂട്ടുക്കെട്ടും വനിത ഡബിൾസിൽ വനിതാ ഡബിൾസിൽ മേഘന ജക്കുംപൂഡി – പൂർവിഷ റാം കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button