KeralaLatest NewsNews

ഹെലികോപ്ടറില്‍ പറന്നിറങ്ങി..അണികളുടെ ആവേശം ഏറ്റുവാങ്ങി സുരേഷ് ഗോപി

കസവുമുണ്ടും ശ്രീകൃഷ്ണന്റ ചിത്രം ആലേഖനം ചെയ്ത വെളുത്ത ഷര്‍ട്ടും ധരിച്ചെത്തിയ അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കാനും പ്രവര്‍ത്തകര്‍ തിരക്കുകൂട്ടി.

തൃശൂര്‍: പതിവിന് വിപരീതമായി പത്രിക സമര്‍പ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എംപി. ഹെലികോപ്ടറില്‍ പറന്നിറങ്ങി, നൂറ് കണക്കിന് അണികളുടെ ആവേശം ഏറ്റുവാങ്ങി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാണ് സുരേഷ് ഗോപി എംപി വിശ്രമത്തിനായി കൊച്ചിയിലേക്ക് മടങ്ങിയത്. ഇനി, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള വിശ്രമത്തിന് ശേഷം 24ന് പ്രചാരണത്തിനെത്തും.

ശോഭാ സിറ്റിയിലെ ഹെലിപാഡില്‍ ഭാര്യ രാധികയ്‌ക്കൊപ്പം വന്നിറങ്ങിയ അദ്ദേഹത്തെ നടന്‍ ദേവനും ജില്ലാ നേതാക്കളും സ്വീകരിച്ചു. തുടര്‍ന്ന് കാറില്‍ അയ്യന്തോളിലെ കളക്ടറേറ്റിലേക്ക് പത്രിക നല്‍കാന്‍ തിരിച്ചു. പുഴയ്ക്കലില്‍ കാത്തുനിന്ന അണികളുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ, കൈവീശിക്കാട്ടി ബൈക്ക് റാലിയുടെ അകമ്ബടിയോടെ അദ്ദേഹം കളക്ടറേറ്റിലെത്തി. ആര്‍ഡിഒ എന്‍.കെ കൃപയ്ക്ക് പത്രിക സമര്‍പ്പിക്കുമ്ബോള്‍ സമയം 12.15. ഗുരുവായൂരപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തായിരുന്നു സമര്‍പ്പണം. പതിവിന് വിപരീതമായി സുരേഷിന്റെ രണ്ടു കൈകളിലും ഉദ്യോഗസ്ഥര്‍ ശരീരതാപം പരിശോധിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ‌്തിരുന്നു.

Read Also: ലോക്ക് ഡൗൺ കാലത്ത് രാജ്യത്ത് കുടുങ്ങി പോയവരെ കൈമാറി; നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് പാക് വംശജർ

ആര്‍.ഡി.ഒയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്ബോള്‍ കളക്ടറേറ്റിലെ ജീവനക്കാരും മാദ്ധ്യമപ്രവര്‍ത്തകരും കാത്തുനില്‍പ്പുണ്ടായിരുന്നു. അഞ്ചു മിനിറ്റ് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി പുറത്തിറങ്ങുമ്പോള്‍, മൊബൈല്‍ കാമറകള്‍ തുടരെ മിന്നി. കളക്ടറേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ പൂമാല അണിയിച്ചു. തിക്കും തിരക്കും കാരണം കാറിനുള്ളില്‍ കയറിപ്പറ്റാന്‍ പോലും ഏറെ പ്രയാസപ്പെട്ടു. കസവുമുണ്ടും ശ്രീകൃഷ്ണന്റ ചിത്രം ആലേഖനം ചെയ്ത വെളുത്ത ഷര്‍ട്ടും ധരിച്ചെത്തിയ അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കാനും പ്രവര്‍ത്തകര്‍ തിരക്കുകൂട്ടി. തിരിച്ച്‌ ശോഭാസിറ്റിയിലെത്തി വിശ്രമിച്ചശേഷം ഹെലികോപ്‌ടറില്‍ കൊച്ചിയിലേക്ക്.

എന്നാൽ ബിജെപി എ ക്ലാസായി പരിഗണിച്ച്‌ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട് വര്‍ദ്ധനയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും ബി.ജെ.പിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. താരപരിവേഷവും തൃശൂര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ സേവന പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button