Latest NewsNewsFootballSports

വിരമിക്കാൻ ഉദ്ദേശവുമില്ലെന്ന് സൂചന നൽകി ഇബ്രാഹിമോവിച്ച്

വിരമിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് സൂചന നൽകി സ്ലട്ടൻ ഇബ്രാഹിമോവിച്ച്. സ്വീഡീഷ് ദേശീയ ടീമിലേക്ക് തിരികെ എത്തിയ ഇബ്രാഹിമോവിച്ച് പക്ഷെ അടുത്ത സീസണിൽ എവിടെ ആയിരിക്കും കളിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. ‘ഇപ്പോൾ താൻ മിലാനിൽ സന്തോഷവാനാണ്. എന്നാൽ അടുത്ത സീസണിൽ ഇവിടെ ഉണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ല’. ഇബ്രാഹിമോവിച്ച് പറഞ്ഞു.

ഇപ്പോൾ മിലാന് ഒരു കിരീടം നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. സീരി എയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മിലാൻ. ഇന്റർ മിലാന് മേൽ സമ്മർദ്ദം ഉയർത്തി സീരി എ കിരീടം തന്നെ ഉയർത്തുകയാണ് ലക്ഷ്യമെന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു. യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നന്നായി കളിച്ചത് മിലാൻ ആയിരുന്നുവെന്നും എന്നാൽ പരാജയം അർഹിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button