KeralaLatest NewsNews

ശബരിമല വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നത് തരംതാണ നിലപാട്; ഉമ്മന്‍ചാണ്ടി

തിരുവനന്തുപുരം : ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ജീവന്‍മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ ഇടതുനേതാക്കള്‍ വളഞ്ഞിട്ട് അക്രമിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശബരിമല വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നത് തരംതാണ നിലപാടാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമല വിഷയം കുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു.

Read Also :  ‘ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട്’; ബി.ജെ.പിയുടെ ജനപിന്തുണയിൽ ഭയന്ന് കെ.സുധാകരൻ;

സ്വന്തം മന്ത്രിയെ തള്ളി മുഖ്യമന്ത്രി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button