COVID 19Latest NewsNewsInternational

12 രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്നു​ള്ള​വ​ര്‍​ക്ക്​ യാത്രാ​വി​ല​ക്ക്​ ​ ഏ​ര്‍​പ്പെ​ടു​ത്തി പാകിസ്ഥാൻ

ഇ​സ്​​ലാ​മാ​ബാ​ദ് ​: ലോ​ക​ത്ത്​ കോവിഡ് വൈ​റ​സ്​ വ്യാ​പ​നം വീ​ണ്ടും ശ​ക്തി​പ്പെ​ടു​ന്ന​തി​നി​ടെ 12 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക്​ യാത്രാ​വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി പാ​കി​സ്​​താ​ന്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക, റു​വാ​ണ്ട, താ​ന്‍​സ​നി​യ എ​ന്നി​വ​യു​ള്‍​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കാ​ണ്​ സമ്പൂർണ്ണ വി​ല​ക്ക്. അതേ സമയം ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത്​ 3667 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Read Also : ലോകത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ മുൻപന്തിയിൽ ; മിലിട്ടറി ഡയറക്‌ട് റിപ്പോർട്ട് പുറത്ത് 

മാ​ര്‍​ച്ച്‌ 23 മു​ത​ല്‍ ഏ​പ്രി​ല്‍ അ​ഞ്ചു​വ​രെ വി​ല​ക്ക്​ പ്രാ​ബ​ല്യ​ത്തി​ല്‍ തു​ട​രും. ബൊ​ട്സ്വാ​ന, ബ്ര​സീ​ല്‍, കൊ​ളം​ബി​യ, ഖ​മ​റൂ​സ്, ഘാ​ന, കെ​നി​യ, മൊ​സാം​ബീ​ക്, പെ​റു, സാം​ബി​യ എ​ന്നി​വ​യാ​ണ്​ യാ​ത്ര വി​ല​ക്കു​ള്ള മ​റ്റു​ രാ​ജ്യ​ങ്ങ​ള്‍. കോ​വി​ഡ്​ വ്യാ​പ​ന​ത്തിന്റെ തോ​ത്​ ക​ണ​ക്കാ​ക്കി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി രാ​ജ്യ​ങ്ങ​ളെ മൂ​ന്നു​ കാ​റ്റ​ഗ​റി​ക​ളാ​ക്കി തി​രി​ച്ച​തി​ല്‍ സി ​വി​ഭാ​ഗ​ത്തി​ലാ​ണ്​ ഈ 12 ​രാ​ജ്യ​ങ്ങ​ളു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം 44 രോ​ഗി​ക​ള്‍​കൂ​ടി രാ​ജ്യ​ത്ത്​ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 13,843 ആ​യി. ഇ​തു​വ​രെ 5,81,852 പേ​ര്‍ സു​ഖം​പ്രാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button