Latest NewsNewsFootballSports

ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി എഫ്എ കപ്പ് സെമിയിൽ

എഫ് എ ക്വാർട്ടറിൽ ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് ചെൽസി സെമിയിൽ. ഏകപക്ഷികമായ റാൻഡ് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ആദ്യ പകുതിയിൽ സെൽഫ് ഗോളിൽ ചെൽസി ലീഡ് നേടി. ചെൽസി പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ ഷോട്ട് ഷെഫീൽഡ് യുണൈറ്റഡ് താരം നോർവുഡിന്റെ(24) കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഷെഫീൽഡ് ചെൽസി ഗോൾ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചു വിട്ടുകൊണ്ടിരുന്നു.

മത്സരത്തിൽ ഷെഫീൽഡ് താരം മാക്ഗോൾഡറിക്കിന് സമനില പിടിക്കാൻ ലഭിച്ച സുവർണ്ണാവസരം താരം നഷ്ടപ്പെടുത്തി. പ്രീമിയർ ലീഗിൽ ഏറ്റവും അവസാനത്തുള്ള ഷെഫീൽഡ് മത്സരത്തിൽ പലപ്പോഴും ചെൽസിയുടെ നിലവാരത്തേക്ക് ഉയരാനാവാതെ തിരിച്ചടിയാവുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സീയെച്ചിന്റെ(90+2) ഗോളിലൂടെ മത്സരത്തിൽ ചെൽസി രണ്ടാമത്തെ ഗോളും നേടി എഫ്എ കപ്പ് സെമി ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button