Latest NewsInternational

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തി ഗൾഫ് രാജ്യം

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 5 ലക്ഷം വനിതകളാണ് ഈ നാല് രാജ്യങ്ങളില്‍ നിന്നായി സൗദിയിലുള്ളത്

വിവാഹചട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ചില രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് സൗദി സര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പാകിസ്താന്‍, ബംഗ്ലാദേശ്, ചാഡ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും സ്ത്രീകളെ വിവാഹം കഴിക്കുന്നത് സൗദി പുരുഷന്‍മാരെ സര്‍ക്കാര്‍ വിലക്കിയതായാണ് സൗദി മാധ്യമങ്ങളില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 5 ലക്ഷം വനിതകളാണ് ഈ നാല് രാജ്യങ്ങളില്‍ നിന്നായി സൗദിയിലുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതിനു കര്‍ശന ചട്ടങ്ങളാണ് സൗദി കൊണ്ടുവന്നിരിക്കുന്നത്. വിദേശ സ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.

read also: ‘സന്ദീപ് വചസ്പതി പുഷ്പാർച്ചന നടത്തിയ രക്തസാക്ഷി മണ്ഡപം ചാണകം തളിച്ചു ശുദ്ധിയാക്കി’- വീഡിയോ

വിവാഹമോചനം നേടി ആറു മാസം പൂര്‍ത്തിയാവാത്തവര്‍ക്ക് അനുമതി ലഭിക്കില്ല. അപേക്ഷ നല്‍കുന്ന വേളയില്‍ ഇവര്‍ക്ക് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. മക്ക പൊലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അസ്സഫ് അല്‍ ഖുറേഷിയാണ് സൗദി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button