Latest NewsNewsGulfQatar

പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ നിര്യാതനായി

ദോഹ: വ്യവസായ പ്രമുഖനായ തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ കാട്ടൂർ നെടുമ്പുര കൊരട്ടിപറമ്പിൽ മുഹമ്മദ് റാഫി (44) ആണ്​ മരിച്ചിരിക്കുന്നത്​. ഒന്നരമാസമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. ഖത്തറിലെ ക്യു കാരവൻ, വൺസോൺ ഇൻറർനാഷനൽ സ്​ഥാപനങ്ങളുടെ മാനേജിങ്​ ഡയറക്​ടർ ആണ് ഇദ്ദേഹം​.

23 വർഷമായി ഖത്തറിൽ ബിസിനസ് നടത്തിവരികയാണ്​. ഭാര്യ: നസീറ, ദോഹ എം.ഇ.എസ് സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് റിൻഷാദ്, വഫ റാഫി, മുഹമ്മദ് സിനാൻ എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button