KeralaLatest NewsNews

സ്വയം വിരമിച്ച് യുഎഇയിൽ താമസമാക്കാൻ പദ്ധതിയിട്ട് ശിവശങ്കർ; നിർണായക മൊഴിയുമായി സ്വപ്‌ന സുരേഷ്

ശിവശങ്കറിനു തിരുവനന്തപുരം ടെക്നോപാർക്കിലുൾപ്പെടെ പല കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക മൊഴിയുമായി പ്രതി സ്വപ്‌ന സുരേഷ്. സ്വയം വിരമിച്ചു യുഎഇയിൽ താമസമാക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പദ്ധതിയിട്ടിരുന്നതായി സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറൽ ജമാൽ അൽ സാബിയുമായി ചേർന്നു ലാഭം പങ്കുവച്ചു കൂട്ടുബിസിനസിനും ശിവശങ്കർ പദ്ധതിയിട്ടു. ദുബായിൽ വാങ്ങാനായി ഫ്ലാറ്റ് കണ്ടെത്താൻ ശിവശങ്കർ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നതായും ഇഡി ഹാജരാക്കിയ മൊഴിപ്പകർപ്പിലുണ്ട്.

എന്നാൽ ഫ്ലാറ്റ് വാങ്ങുന്നതിലൂടെ യുഎഇയിൽ താമസവീസ തരപ്പെടുത്താനായിരുന്നു ശിവശങ്കറിന്റെ ശ്രമം. സ്വയം വിരമിക്കലിനുശേഷം യുഎഇയിൽ സ്ഥിരതാമസമാക്കുമ്പോൾ അത് ഉപയോഗിക്കാമെന്നും കരുതി. സ്റ്റാർട്ടപ് മിഷൻ വഴി കേരളത്തിൽ റജിസ്റ്റർ ചെയ്ത കമ്പനി നിർമിക്കുന്ന വെർച്വൽ റിയാലിറ്റി ഉപകരണങ്ങൾ നയതന്ത്ര ചാനൽ വഴി മധ്യപൂർവദേശത്ത് എത്തിക്കാനും അവിടെ വിതരണം ചെയ്യാനുമായിരുന്നു പദ്ധതി. ജമാൽ അൽ സാബിക്കു മാത്രമായിരിക്കും മധ്യപൂർവദേശത്തു ഉപകരണങ്ങളുടെ വിതരണാവകാശം. അമേരിക്കയിൽ നിർമിക്കുന്നതിനേക്കാൾ ചെലവ് കുറച്ച് ഉപകരണങ്ങൾ ഇവിടെ നിർമിക്കാമെന്നതായിരുന്നു ആകർഷണം.

Read Also: 59 പേരുടെ മരണത്തിനിടയാക്കിയ ഗോധ്ര കൂട്ടക്കൊല; 19 വർഷത്തിന് ശേഷം മുഖ്യ പ്രതി റഫീഖ് ഹുസൈൻ ഭട്ടുക്ക് അറസ്റ്റിൽ

ശിവശങ്കറിനു തിരുവനന്തപുരം ടെക്നോപാർക്കിലുൾപ്പെടെ പല കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. കോവളത്തെ ഹോട്ടലിലായിരുന്നു ഷാർജ ഭരണാധികാരിയുമായുള്ള സ്പീക്കറുടെ കൂടിക്കാഴ്ച. യുഎഇ സന്ദർശിച്ചപ്പോൾ ഷാർജയിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ടിരുന്നെന്നും സ്ഥലത്തിന്റെ ആവശ്യം ചർച്ച ചെയ്തിരുന്നെന്നും സ്പീക്കർ വേറെ ചില സന്ദർഭങ്ങളിലും പറഞ്ഞിട്ടുണ്ടെന്നും മൊഴിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button