Latest NewsIndiaNews

സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ലൈംഗികമായി സഹകരിക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥൻ; മുഖത്തടിച്ച് യുവതി

സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ലൈംഗികമായി സഹകരിക്കണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് യുവതി

സിംല: സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ലൈംഗികമായി സഹകരിക്കണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് യുവതി. ഹിമാചൽ പ്രദേശിലെ സിറമൗർ ജില്ലയിലാണ് സംഭവം.

യുവതിയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തന്നെ കടന്നു പിടിക്കാൻ ശ്രമിച്ച അസിസ്റ്റന്റ് റവന്യൂ ഉദ്യോഗസ്ഥന്റെ മുഖത്താണ് യുവതി അടിക്കുന്നത്.

Read Also: വാഹനം നിയന്ത്രണം വിട്ട് അപകടം; നിരവധിപേർക്ക് പരിക്ക്

പിഡബ്ല്യൂസി റസ്റ്റ് ഹൗസിൽ വച്ചായിരുന്നു യുവതിക്ക് നേരെ റവന്യൂ ഉദ്യോഗസ്ഥൻ അപമാര്യാദയായി പെരുമാറിയത്. സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ലൈംഗികമായി സഹകരിക്കണമെന്ന് റവന്യൂ ഓഫീസറായ രമേശ് കുമാറും അസിസ്റ്റന്റ് റവന്യൂ ഓഫീസർ ശിവകുമാറും തന്നോട് ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. അസമയത്ത് ഫോണിൽ വിളിച്ചും മെസേജുകൾ അയച്ചും ഇവർ ശല്യപ്പെടുത്തിയതായും യുവതി വീഡിയോയിൽ ആരോപിക്കുന്നു.

പോലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ ആരോപണവിധേയർക്കെതിരെ നടപടിയെടുത്തില്ലെന്നും യുവതി പറയുന്നു. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

Read Also: ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല: ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button