COVID 19Latest NewsNewsSaudi ArabiaGulf

തൊഴിൽ മേഖലകളിൽ വാക്​സിൻ നിർബന്ധമാക്കി സൗദി

ജിദ്ദ: ശവ്വാൽ ഒന്ന്​ മുതൽ ഹോട്ടൽ, ഭക്ഷ്യവിൽപന കടകൾ, ബാർബർഷാപ്പുകൾ, ബ്യൂട്ടി പാർലർ, ജിംനേഷ്യം അടക്കമുള്ള കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ്​ വാക്​സിൻ നിർബന്ധമാകാനൊരുങ്ങുന്നു. രാജ്യത്ത്​ കൊറോണ വൈറസ് രോഗം​ പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട കമ്മിറ്റി നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്​.

പൊതുഗതാഗത മേഖലയിലെ ഡ്രൈവർമാർക്ക്​ കോവിഡ്​ വാക്​സിൻ ശവ്വാൽ ഒന്ന് മുതൽ​ നിർബന്ധമാക്കി കൊണ്ടുള്ള പ്രഖ്യാപനം ചൊവ്വാഴ്​ച പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെയാണ്​​​ കായിക മന്ത്രാലയവും മുനിസിപ്പൽ ഗ്രാമകാര്യ, ഭവന മന്ത്രാലയവും ജോലിക്കാർക്ക്​ കോവിഡ്​ വാക്​സിൻ ​നിർബന്ധമാക്കിയിരിക്കുന്നത്. ഈ മേഖലയിലെ തൊഴിലാളികൾ വാക്സിൻ എടുത്തില്ലെങ്കിൽ ജോലിക്ക് കോവിഡ് നെഗറ്റീവ് പി.സി.ആർ പരിശോധ റിപ്പോർട്ട് നിർബന്ധമായിരിക്കുന്നതാണ്. ശവ്വാൽ ഒന്നു മുതൽ മുഴുവൻ ജോലിക്കാരും കോവിഡ്​ വാക്​സിനെടുത്തിട്ടുണ്ടോ അല്ലെങ്കിൽ പി.സി.ആർ ടെസ്​റ്റ്​ സർട്ടിഫിക്കറ്റുണ്ടോയെന്ന്​ ഉറപ്പുവരുത്തണണമെന്ന്​​​ നിർദ്ദേശം നൽകി​.

കോവിഡ്​ വാക്സിനെടുക്കാത്തവർക്ക്​ ഒരോ ആഴ്​ചയിലും പി.സി.ആർ സർട്ടിഫിക്കറ്റ്​ വേണം​​. പൊതുജനാരോഗ്യം സംരക്ഷിക്കുക, സാമൂഹിക അകലം പാലിക്കാത്ത അവസ്​ഥകളിൽ വൈറസ്​ പടരുന്നത്​ തടയുക, ജീവിതം സാധാരണ നിലയിലേക്ക്​ തിരിച്ചു കൊണ്ടുവരിക, വാക്സിൻ വ്യാപനം എന്നിവ ലക്ഷ്യമിട്ടാണ്​ തീരുമാനമെന്നും കായിക, മുനിസിപ്പൽ മന്ത്രാലയങ്ങൾ അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button