KeralaNattuvarthaLatest NewsNewsIndiaInternational

ഈ നേരവും കടന്നു പോകും ; പ്രവാസികളുടെ ക്വറന്റൈൻ ദുരിതം തുടരുന്നു

സാൻ

കോവിഡ്-19 കാലഘട്ടത്തിലെ ഏകാന്തതകളും വിരസതകളും വിട്ടു മാറുന്നേയില്ല. ഇപ്പോഴും 7 ദിവസത്തെ ക്വറന്റൈൻ ആണ് പല രാജ്യങ്ങളിലെയും പ്രവാസികൾക്കുള്ളത്. ആ എഴുദിവസത്തെ വിരസത പലരെയും മാനസികമായി തളർത്തുന്നുണ്ട്. ആരോഗ്യം തന്നെയാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം. അത് നിലനിർത്താൻ വേണ്ടിയിട്ടാണ് ഭരണകൂടങ്ങൾ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്. പക്ഷെ ക്വറന്റൈനിൽ ഇരിക്കുന്ന വ്യക്തികളുടെ മാനസികാവസ്ഥയെ ഈ എഴുദിവസം വല്ലാതെ ബാധിക്കുന്നുണ്ട്. അല്ലെങ്കിലും തനിച്ചിരിക്കുന്ന നേരങ്ങൾ എപ്പോഴും മനുഷ്യനെ നിരാശകളിലേക്ക് കൂട്ടിക്കൊണ്ടുപോകുക പതിവാണ്.

Also Read:മോഷണക്കുറ്റം ആരോപിച്ചു; കടയുടമ മർദ്ദിച്ച കുട്ടിക്ക് ദാരുണാന്ത്യം

ഹോട്ടലിൽ ഒന്ന് മിണ്ടാനും പറയാനും ആരുമില്ലാത്ത ആ എഴുദിവസങ്ങൾക്ക് എഴുപത് ദിവസങ്ങളുടെ കാഠിന്യമുണ്ട്. അതുകൊണ്ട് തന്നെ പലരും ഇപ്പോൾ വിദേശരാജ്യങ്ങളിലേക്ക് പോകാൻ തന്നെ മടിക്കുന്നുണ്ട്. മനുഷ്യൻ ഒരു സാമൂഹിക ജീവിയല്ലേ. മറ്റുള്ളവരുമായി മിണ്ടിയും പറഞ്ഞുമൊക്കെയല്ലേ നമ്മുടെ സങ്കടങ്ങൾ ഇല്ലാതാവുന്നതും സന്തോഷങ്ങൾ ജനിക്കുന്നതും. ഒരുപാടുപേർ ഇപ്പോഴും ക്വറന്റൈനിലാണ് അവരൊക്കെ ഒരുപാട് സങ്കടത്തിലുമാണ്. മറികടക്കുക പ്രവാസികളെ ഇതും ഇതിനപ്പുറവും അനുഭവിക്കുന്നവരാണല്ലോ നമ്മൾ എന്ന് പറയുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. എന്ത് തന്നെയായാലും അതിജീവിക്കുക. മിണ്ടാവുന്നവരോടൊക്കെ മിണ്ടുക.. ഈ നേരവും കടന്നു പോകും

shortlink

Related Articles

Post Your Comments

Related Articles


Back to top button