Latest NewsCinemaMollywoodNewsEntertainment

കേരളം കീഴടക്കാൻ മാലിക്കും മഹേഷ്‌ നാരായണനും ഫഹദും; ട്രൈലെറിന് വൻ പ്രതികരണം

സിനിമയുടെ സൗന്ദര്യ സങ്കല്പം ആകെ മാറ്റിമറിച്ച, അഭിനയമികവ് കൊണ്ടും കഥാപാത്രങ്ങളുടെ പൂർണ്ണതകൊണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ഫഹദിന്റെ മറ്റൊരത്ഭുതം കൂടി ഈ പെരുന്നാളിന് പിറക്കാനുണ്ട്. മഹേഷ്‌ നാരായണൻ സംവിധാനം ചെയ്യുന്ന ആന്റോ ജോസഫ് നിർമ്മിക്കുന്ന മാലിക് എന്ന സിനിമയാണ് ആ അത്ഭുതം. ഇന്നിറങ്ങിയ മാലിക്കിന്റെ ട്രൈലെറിനു വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയാണ് ട്രൈലെർ ന്റെ പ്രത്യേകത.നിമിഷ സഞ്ജയനാണ് സിനിമയിലെ നായിക.

Also Read:കുവൈറ്റിൽ 1390 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഏത് സംവിധായകർക്കും ഗ്യാരണ്ടിയുള്ള ഒരു നാടനായി ഫഹദ് മാറുകയാണ്. മഹേഷ്‌ നാരായണനും ഫഹദും ഒന്നിച്ച ടേക്ക് ഓഫ് ഉം അതിന് ശേഷം വന്ന സീ യൂ സൂൺ ഉം വലിയൊരു വിജയം തന്നെയാണ് സമ്മാനിച്ചത്. ഫഹദിന്റെ വ്യത്യസ്തമായ ഗെറ്റപ്പും സിനിമയിലെ കളർ ടോണുമൊക്കെ കാണുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയരുന്നുണ്ട്. കോവിഡ് കാലഘട്ടത്തിലും സിനിമ ജീവിക്കുന്നുവെന്ന് തെളിയിച്ചവരാണ് ഫഹദും മഹേഷ്‌ നാരായണനും. ആ വിജയങ്ങൾ ആവർത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button