KeralaLatest News

രമേശ് ചെന്നിത്തലയുടെ അമ്മക്കും കഴക്കൂട്ടത്തെ യു.ഡി.എഫ്​ സ്ഥാനാര്‍ഥിക്കും ഇരട്ട വോട്ട്​

വോട്ട്​ നീക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ്​ ഉണ്ടായതെന്നുമാണ്​​ ചെന്നിത്തലയുടെ ഓഫീസിന്‍റെ വിശദീകരണം.

തിരുവനന്തപുരം: കഴക്കൂട്ടത്തെ യു.ഡി.എഫ്​ സ്ഥാനാര്‍ഥി ഡോ. എസ്​.എസ്​. ലാലിനും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോ​ട്ടെന്ന്​ പരാതി. എസ്​.എസ്​ ലാലിന്​ വട്ടിയൂര്‍ക്കാവിലെ 170ാം നമ്പര്‍ ബൂത്തില്‍ രണ്ട്​ വോ​ട്ടുണ്ടെന്നാണ് സി.പി.എം​ ആരോപണം. തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥരുടെ പിഴവാണ്​ ഉണ്ടായതെന്നും വോട്ട്​ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എസ്​.എസ്​ ലാല്‍ പറഞ്ഞു.

നേരത്തെ സംസ്ഥാനത്ത്​ വ്യാപകമായി കള്ളവോട്ടുകളുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട്​ നഗരസഭയിലുമാണ്​ രമേശ്​ ചെന്നിത്തലയുടെ അമ്മക്ക്​ വോട്ടുള്ളത്​.  ചെന്നിത്തല പഞ്ചായത്തിലെ 152ാം ബൂത്തിലെ വോട്ടര്‍ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51ാം ബൂത്തിലും വോട്ട് ഉണ്ട്.​

സുനന്ദ ആത്മഹത്യ ചെയ്യില്ല,പിന്നെങ്ങനെ പ്രേരണകുറ്റം വരുമെന്ന് തരൂർ, റിപ്പോര്‍ട്ടിന്മേൽ സമ്മര്‍ദ്ദമുണ്ടായതായി ഡോക്ടർ

ചെന്നിത്തല പഞ്ചായത്തിലെ വോട്ട്​ ഈയടുത്താണ്​ ഹരിപ്പാട്​ നഗരസഭയിലേക്ക്​ മാറ്റിയത്​. കുടുംബത്തിലെ മറ്റ് എല്ലാവരുടെയും വോട്ടുകള്‍ ചെന്നിത്തല പഞ്ചായത്തില്‍ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു. വോട്ട്​ നീക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ്​ ഉണ്ടായതെന്നുമാണ്​​ ചെന്നിത്തലയുടെ ഓഫീസിന്‍റെ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button