Latest NewsKeralaCinemaNattuvarthaMollywoodNewsEntertainment

നഗരത്തിൽ ഓട്ടോ ഓടിച്ച് തുടങ്ങി തിരുവനന്തപുരത്തെ സ്ഥാനാർഥിത്വത്തിൽ വരെ കൃഷ്ണകുമാർ എത്തിയത് ഇങ്ങനെ

തിരുവനന്തപുരം നഗരം കൈരേഖ പോലെ സുപരിചിതമാണ് നടൻ കൃഷ്ണകുമാറിന്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് കൃഷ്ണകുമാർ. നഗരം സുപരിചിതമായത് എങ്ങനെയെന്ന് കൃഷ്ണകുമാർ പറയുന്നു.

അ​ച്ഛ​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ കൊ​ച്ചി അ​മ്പ​ല​മേ​ട്ടി​ലെ എ​ഫ്.എ.​സി​.ടി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​പ്പോ​ള്‍ കി​ട്ടി​യ പ​ണം ര​ണ്ട് സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചെന്നും, പ​ലി​ശ കൂ​ടു​ത​ല്‍ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന ആ ​ബാ​ങ്കു​ക​ള്‍ ഒ​ന്ന് ത​മി​ഴ്നാ​ട്ടി​ലും മ​റ്റേ​ത് കേ​ര​ള​ത്തി​ലുമായിരുന്നുവെന്നും കൃഷ്ണൻകുമാർ പറയുന്നു.

‘പ​ണം നി​ക്ഷേ​പി​ച്ച് ര​ണ്ടാ​ഴ്ച ക​ഴി​യും​മു​മ്പേ ര​ണ്ട് ബാ​ങ്കും പൊ​ട്ടി. അ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ജീ​വി​ക്കാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​താ​യ​പ്പോ​ള്‍ അ​ച്ഛ​ന്‍ മ​റ്റൊ​രു ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് ഒ​രു ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി. അ​ത് ഓ​ടി​ച്ചാ​യി പി​ന്നീ​ടു​ള്ള ജീ​വി​തം.

ഞാ​ന​ന്നു കോ​ള​ജി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. അ​ച്ഛ​നെ സ​ഹാ​യി​ക്കാ​ന്‍ ഞാ​നു​മി​റ​ങ്ങി ഓ​ട്ടോ​യും കൊ​ണ്ട്. രാ​ത്രി​യി​ലും ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ലു​മെ​ല്ലാം ഓ​ട്ടോ ഓ​ടി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലൂ​ടെ ഓ​ട്ടോ ഓ​ടി​ക്കു​മ്പോ​ള്‍ അ​ഭി​മാ​ന​മാ​യി​രു​ന്നു ഉ​ള്ളി​ല്‍. ദൂ​ര​ദ​ര്‍​ശ​നി​ല്‍ അ​നൗ​ണ്‍​സ​റാ​യി​ട്ട് പി​ന്നീ​ട് ജോ​ലി ല​ഭി​ച്ചു. പി​ന്നെ ന്യൂ​സ് റീ​ഡ​റാ​യി’. സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തോ​ടെ ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നുവെന്നും കൃഷ്ണകുമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button