Latest NewsNewsIndiaInternational

ഇന്ത്യയെ അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമാക്കി മാറ്റാനാകില്ല; സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയെ അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമാക്കി മാറ്റാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ജമ്മു ജയിലില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ നിലപാട് അറിയിച്ചത്.

സംസ്ഥാനം വന്‍ കടക്കെണിയിൽ; എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്‍

അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടിവരുന്നത് രാജ്യത്തിന് ഭീഷണിയാണ്. കുടിയേറ്റക്കാരുടെ അന്താരാഷ്ട്ര തലസ്ഥാനമാക്കി ഇന്ത്യയെ മാറ്റാനാകില്ല. രാജ്യത്തിന്‍റെ സുരക്ഷ കൂടി കണക്കിലെടുക്കണമെന്നും കേന്ദ്രം അറിയിച്ചു. റോഹിങ്ക്യകളെ തിരിച്ചയക്കുന്ന കാര്യത്തില്‍ നിയമപരമായ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. മ്യാന്‍മര്‍ ഭരണകൂടവുമായി ഇക്കാര്യത്തില്‍ ചർച്ചകൾ തുടരുകയാണ്.

ഇന്ത്യക്കെതിരെ പോരാടാൻ ഭീകരർക്ക് അത്യാധുനിക ആയുധങ്ങള്‍ വാങ്ങി നല്‍കാൻ പാക്കിസ്ഥാന്‍‍ ഒരുങ്ങുന്നതായി വിവരം

പൗരത്വം സ്ഥിരീകരിച്ചാല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കും. മ്യാന്‍മര്‍ സ്ഥിരീകരിക്കുന്ന ആളുകളെ മാത്രമെ മ്യാന്‍മറിലേക്ക് അയക്കുകയുള്ളുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ, റോഹിങ്ക്യകള്‍ അനധികൃത കുടിയേറ്റക്കാര്‍ അല്ലെന്നും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി രേഖകള്‍ ഉള്ളവരാണെന്നുമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button