Latest NewsKeralaNewsCrime

ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ

മലയിൻകീഴ്; കച്ചവടത്തിനു ലഹരിമരുന്നുമായി ബൈക്കിൽ പോകവേ യുവാവ് പിടിയിൽ. കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ വിളപ്പിൽശാല വേങ്കറ ചിഞ്ചു ഭവനിൽ ഭരത് കുമാറിനെ (30) ആണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. വേങ്കറ ഭാഗത്തേക്കു ബൈക്കിൽ പോകുന്നതിനിടെയാണ് കസ്റ്റഡിയിൽ എടുത്തത്.

607 ഗ്രാം ഹഷീഷ് ഇയാളിൽ നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടത്തിന് ഇയാളെ സഹായിച്ച ഇടുക്കി സ്വദേശിനി നിഷ മെൽവിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. മറ്റൊരു കേസിൽ ഭരത് കുമാർ ജയിൽവാസം അനുഭവിക്കുന്നതിനിടെയാണു അവിടെ വച്ചു പരിചയപ്പെട്ട ചില പ്രതികളുമായി ചേർന്ന് മയക്കുമരുന്ന് കച്ചവടം ആസൂത്രണം ചെയ്തതെന്ന് എക്സൈസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button