KeralaNattuvarthaLatest NewsNews

എല്‍.ഡി.എഫിന് വെല്ലുവിളി, യു.ഡി.എഫ് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്

2011 മുതല്‍ 2016 വരെയുള്ള യു.ഡി.എഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടൊപ്പം എല്‍.ഡി.എഫ് ഭരണകാലത്ത് നിർമ്മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാൻ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും ആയിരത്തിലേറെ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. ലിസ്റ്റിലുള്ള പലങ്ങളിൽ ഏറെയും ഇടത് ഭരണകാലത്ത് പൂർത്തിയായവയാണെന്ന് ചിലർ തെളിവ് സഹിതം കമന്റ് ചെയ്യുന്നുണ്ട്

 

യുഡിഎഫ് കാലത്തു നിർമിച്ച 227 പാലങ്ങളുടെ പട്ടിക പുറത്തു വിടുന്നു. എൽ ഡി എഫ് കാലത്തു നിർമിച്ച പാലങ്ങളുടെ പട്ടിക പുറത്തു വിടാമോ?
#Elections2021 #KeralaElections2021 #OCSpeaks

Posted by Oommen Chandy on Saturday, 27 March 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button