Latest NewsKeralaNewsCrime

കഞ്ചാവ് കൃഷി വീട്ടുമുറ്റത്ത്; ഒരാൾ അറസ്റ്റിൽ

മല്ലപ്പള്ളി; വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ആനിക്കാട് കാരിക്കാമല വള്ളിക്കാട്ടിൽ എം.ജി.രാജനെ എക്സൈസ് അധികാരികൾ അറസ്റ്റ് ചെയ്തിരിക്കുന്നു. 5 മാസം വളർച്ചയെത്തിയ 3 ചെടികളാണ് ഇയാളുടെ വീട്ടിൽ നിന്നും പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ബി.ബിനു, പ്രിവന്റീവ് ഓഫിസർ പി.എൻ.സുനിൽകുമാർ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) വി.കെ.സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർ എൻ.ബി.സുമോദ്കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ എസ്. ഗീതു, ഡ്രൈവർ രാമചന്ദ്ര മാരാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button