Latest NewsNewsIndia

അനന്തനാഗിലെ എല്ലാ സർക്കാർ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കും; ഉത്തരവുമായി ഡെപ്യൂട്ടി കമ്മീഷണർ

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിലെ എല്ലാ സർക്കാർ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കണമെന്ന് നിർദ്ദേശം. അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നാണ് നിർദ്ദേശം.

Read Also: വാക്‌സിൻ സ്വീകരിച്ച ശേഷവും കോവിഡ് ബാധിക്കുന്നതെങ്ങനെ; പഠനങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ

അനന്തനാഗിലെ ബ്ലോക്ക് തലം മുതൽ മുകളിലോട്ടുള്ള എല്ലാ സർക്കാർ കാര്യാലയങ്ങളിലും ഇനി ത്രിവർണ്ണപതാക പാറിപ്പറക്കും. ദേശീയ പതാകാ ചട്ടം 2002 അനുസരിച്ചുള്ള നിർദ്ദേശമാണ് ഡെപ്യൂട്ടി കമ്മീഷണർ നൽകിയിരിക്കുന്നത്. എല്ലാ ജില്ലാ മേധാവികളും ദേശീയ പതാക ഉയർത്തുന്നതുമായ ബന്ധപ്പെട്ട ഓരോ ദിവസത്തേയും പുരോഗതി ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Read Also: സുഹൃത്തുക്കള്‍ക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ ഇത്തവണ മോഹന്‍ലാല്‍ എത്തുമോ ? ചോദ്യത്തിനുള്ള ഉത്തരം നല്‍കി ലാല്‍

ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എല്ലാ സർക്കാർ സംവിധാനങ്ങളും ഇന്ത്യയുടെ ഭരണഘടനയെ മാനിച്ചാണ് പ്രവർത്തിക്കേണ്ടത്. ഔദ്യോഗികമായി സർക്കാർ തലത്തിലെ ചിഹ്നങ്ങൾ എല്ലാ കാര്യാലയങ്ങളിലും പതിക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ സർക്കാർ മന്ദിരങ്ങളുടേയും തിരിച്ചറിയൽ അടയാളമായി ഇന്ത്യയുടെ ദേശീയ പതാകയാണ് പാറേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button