KeralaNattuvarthaLatest NewsNews

കെ. മുരളീധരൻ ജനത്തോട് കടപ്പാടില്ലാത്ത നേതാവ്, ശബരിമല വിഷയത്തിൽ ഹിന്ദു റിലീജിയസ് ആക്ട് ഭേദഗതി ചെയ്യും ; കുമ്മനം രാജശേഖരൻ

മുരളീധരനു വോട്ടു കൊടുക്കണമെന്ന് എൻ.എസ്.എസ് പറഞ്ഞിട്ടില്ലെന്നും, ബി.ജെ.പിക്ക് മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കം എല്ലാ വിഭാഗക്കാരും വോട്ടു ചെയ്യുചെയ്യുമെന്നും നേമത്തെ എൻ.ഡി,എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മനോരമ ഓൺലൈനോട് വ്യക്തമാക്കി.

‘ജനത്തിനു കാണാൻ കഴിയുന്ന ചില യാഥാർഥ്യങ്ങളുണ്ട്. കെ. മുരളീധരൻ വട്ടിയൂർക്കാവിൽനിന്ന് മത്സരിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ജനത്തെ ഇട്ടെറിഞ്ഞുപോയി. പിന്നീട് വടകരയിൽ മത്സരിച്ചു. അതു കഴിഞ്ഞ് അവിടെയും വിട്ട് നേമത്ത് വന്നിരിക്കുകയാണ്. ജനത്തെ സംബന്ധിച്ച് ജനപ്രതിനിധിയുടെ സത്യസന്ധത, ആത്മാർഥത, വിശ്വാസ്യത ഇതൊക്കെ പ്രധാനമാണ്. ഒരു ജനപ്രതിനിധിയെ സംബന്ധിച്ച് ജനത്തോടാണു കടപ്പാട്. അഞ്ചു വർഷവും ആ പ്രതിനിധി ജനത്തോടൊപ്പം ഉണ്ടാകണം. അതെല്ലാം ഉപേക്ഷിച്ചാണ് കെ.മുരളീധരൻ മത്സരിക്കാനായി വരുന്നത്. അതും ഒരു തവണയല്ല, രണ്ടാം തവണ. കുമ്മനം രാജശേഖരൻ പറഞ്ഞു.

‘ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ തുടർ നടപടികളായി, വിശ്വാസ സംരക്ഷണത്തിനായി നിയമം നിർമിക്കും. ഹിന്ദു റിലീജിയസ് ആക്ട് ഭേദഗതി ചെയ്യും. ഭക്തജനത്തിനു ക്ഷേത്രകാര്യങ്ങളിൽ പ്രാധാന്യം നൽകും. അവരാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കേണ്ടത്, സർക്കാരല്ല. ഇപ്പോഴുള്ള സംവിധാനം അടിമുടി പൊളിച്ചെഴുതും.’ പുതിയ ദേവസ്വം നിയമം കൊണ്ടുവരുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button