KeralaLatest NewsIndiaNews

പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്ന് വൃന്ദ കാരാട്ട്​

തൃശൂര്‍: പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്നും ഇതില്‍നിന്ന്‌ പഠിച്ചാണ്‌ അദ്ദേഹം നുണബോംബുകള്‍ ഇടുന്നതെന്നും സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം വൃന്ദ കാരാട്ട്​.

Read Also : കൊവിഡ് കാലത്ത് കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് മോദി സർക്കാരാണെന്ന് കെ.സുരേന്ദ്രൻ

“എല്‍.ഡി.എഫ്​ പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അവര്‍. നുണനിര്‍മാണ യന്ത്രം ഇരിക്കുന്നത് ചെന്നിത്തലയുടെ വീട്ടിലാണെങ്കിലും അതിന്റെ ചാര്‍ജര്‍ കുത്തിയിരിക്കുന്നത്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്റെ വീട്ടിലാണ്. രാവിലെ ചെന്നിത്തല യന്ത്രത്തോട്​ പുതിയ വിവരങ്ങള്‍ ചോദിക്കും. പിന്നെ തനിക്ക്‌ ബോംബ്‌ കിട്ടിയിട്ടുണ്ടെന്ന്‌ വിളിച്ചുപറയും. എന്നാല്‍, ബോംബെല്ലാം സ്വന്തം പോക്കറ്റിലിരുന്നാണ്​ പൊട്ടുന്നത്”, വൃന്ദ കാരാട്ട് പറഞ്ഞു.

കേരളത്തിലെ വികസന മുന്നേറ്റം കണ്ട്​ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രാദേശിക നേതാക്കള്‍ മുതല്‍ ദേശീയ നേതാക്കള്‍ വരെയുള്ളവര്‍ക്ക്‌ നില തെറ്റിയിരിക്കുകയാണ്​. ഈ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത മാതൃകാപദ്ധതികളാണ്​ കേരളം നടപ്പാക്കുന്നത്​. തൊഴുത്ത്​ പണിയാനുള്ള പണം പോലും മോദി നല്‍കുന്നില്ലെന്നും വൃന്ദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button