KeralaLatest NewsNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 2 ന് കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുക. 2 ന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക.

Read Also : സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ ‘ജല്‍ ജീവന്‍’ പദ്ധതി

2.05 ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4 ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും. 5 ന് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിച്ചേരും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button