KeralaLatest NewsNews

ജനങ്ങൾക്കിടയിൽ തനിക്ക് നല്ല മതിപ്പുണ്ട്, അമ്പത് ശതനമാനത്തിലധികം വോട്ട് നേടി ബിജെപി ജയിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം : നേമത്ത് മാത്രമല്ല കേരളം മുഴുവൻ ത്രികോണ പോരാട്ടമാണ് നടക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും മുതിർന്ന ബിജെപി നേതാവുമായി കുമ്മനം രാജശേഖരൻ.കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

രണ്ട് കൂട്ടരും ആര് ജയിക്കണമെന്നല്ല ബിജെപി തോൽക്കണമെന്നാണ് പറയുന്നത്. എന്നാൽ അമ്പത് ശതനമാനത്തിലധികം വോട്ട് നേടി ബി.ജെ.പി ജയിക്കും. എൽഡിഎഫും യുഡിഎഫും ജനവിരുദ്ധരും ജനദ്രോഹികളുമാണ്. അവർക്ക് നിലനിൽക്കണമെങ്കിൽ നുണ പറയണം. രാജഗോപാൽ പിടിച്ച വോട്ടും ഞാൻ പിടിക്കുന്ന വോട്ടും ജനങ്ങളുടെ അംഗീകാരമാണ്. ജനങ്ങളോട് ഒരു ദ്രോഹവും ചെയ്‌തിട്ടില്ല. ജനങ്ങൾക്കിടയിൽ തനിക്ക് നല്ല മതിപ്പുണ്ടെന്നും കുമ്മനം പറഞ്ഞു.

Read Also :  ഡിഎംകെ നേതാവ് എ രാജയെ പ്രചരണത്തില്‍ നിന്നു വിലക്കി തിരഞ്ഞെടുപ്പു കമ്മീഷന്

വർഗീയ വിദ്വോഷമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല, തന്റെ പേരിൽ വർഗീയ ലഹള നടത്തിയതിന് കേസുമില്ലെന്നും കുമ്മനം പറഞ്ഞു. എൽഡിഎഫും യുഡിഎഫുമാണ് ഇവിടെ വർഗീയ ലഹളകൾക്ക് നേതൃത്വം കൊടുത്തതെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടുകളുണ്ട്. അവർക്ക് അതിൽ നിന്ന് തലയൂരാനാകില്ല. ക്രിസ്‌ത്യാനികളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിച്ച് അതിൽ നിന്ന് മുതലെടുപ്പ് നടത്തുന്നവരാണ് ഇരുമുന്നണികളും. തന്നെ കൊണ്ട് അതിനു കഴിയില്ലെന്നും ഒരു മതമേലദ്ധ്യക്ഷന്മാരും താൻ വർഗീയവാദിയാണെന്ന് പറഞ്ഞിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button