KeralaLatest NewsNews

കേരളത്തിലെ പ്രധാനശക്തിയായി ബി.ജെ.പി മാറി, ഇത്തവണ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുമെന്ന ഉറപ്പുമായി ഇ.ശ്രീധരന്‍

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ശക്തിയായി ബി.ജെ.പി മാറിയെന്ന് ബി.ജെ.പി സ്ഥാര്‍ത്ഥി മെട്രോമാന്‍ ഇ.ശ്രീധരന്‍. ബി.ജെ.പി 40 സീറ്റുകളില്‍ വിജയം നേടുമെന്നാണ് അദ്ദേഹം പറയുന്നത്. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് പറഞ്ഞത്.

Read Also : മന്നത്ത് പത്മനാഭന്റെ ചെറുമകന്‍ ശോഭാ സുരേന്ദ്രനു വേണ്ടി രചിച്ച ഗാനം സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നു

ബി.ജെ.പി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെയെത്താമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ബി.ജെ.പി അധികാരമേറുകയോ ചുരുങ്ങിയ പക്ഷം കിംഗ് മേക്കറുടെ റോള്‍ ഏറ്റെടുക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

”അധികാരം പിടിക്കാന്‍ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കില്‍ കിംഗ്‌മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. അത്രക്ക് വലിയതോതിലുള്ള ഒഴുക്കാണ് ബി.ജെ.പിയിലേക്ക് ഇപ്പോഴുള്ളത്. പാര്‍ട്ടി പ്രതിഛായ തീര്‍ത്തും വ്യത്യസ്തമാണിപ്പോള്‍. ഞാന്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയും ഉള്ള എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകള്‍ ബി.ജെ.പിയില്‍ കൂട്ടമായി ചേരുകയാണ്”. ശ്രീധരന്‍ പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് ഇ. ശ്രീധരന്‍ ഇത്തവണ ജനവിധി തേടുന്നത്. ഷാഫി പറമ്പിലാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത്. സി. പി. പ്രമോദാണ് സി.പി.എം സ്ഥാനാര്‍ത്ഥി. 2016 ല്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button