COVID 19Latest NewsKeralaNews

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത് കോഴിക്കോട് ജില്ലയില്‍; ഇന്നത്തെ കണക്കുകൾ പുറത്ത്

2798 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വിഭാഗം. 2798 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത് കോഴിക്കോട് ജില്ലയില്‍. 424പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

2501 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 416, കണ്ണൂര്‍ 290, എറണാകുളം 306, തൃശൂര്‍ 234, കൊല്ലം 205, കോട്ടയം 185, കാസര്‍കോട് 169, മലപ്പുറം 156, തിരുവനന്തപുരം 115, പത്തനംതിട്ട 107, ഇടുക്കി 118, പാലക്കാട് 44, ആലപ്പുഴ 93, വയനാട് 63 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 145, പത്തനംതിട്ട 55, ആലപ്പുഴ 193, കോട്ടയം 138, ഇടുക്കി 53, എറണാകുളം 157, തൃശൂര്‍ 181, പാലക്കാട് 49, മലപ്പുറം 197, കോഴിക്കോട് 264, വയനാട് 48, കണ്ണൂര്‍ 137, കാസര്‍കോട് 38 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 10,96,239 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button