KeralaLatest NewsNews

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

മരുമകൻ ശബരീശന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. കൂടാതെ സ്റ്റാലിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ എംകെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിൽ റൈയ്ഡ് നടക്കുന്നത്.

Read Also :  ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

കോയമ്പത്തൂരിലുള്ള ശബരീശനോട് അടിയന്തരമായി ചെന്നൈയിൽ എത്താനും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button