Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ ഇന്ന് വൻ പോരാട്ടങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇടവേളകൾക്ക് ശേഷം വൻ പോരാട്ടങ്ങൾ. മുൻ ചാമ്പ്യന്മാരായ ലിവർപൂൾ ഇന്ന് ആഴ്‌സണലിനെ നേരിടും. മോശം ഫോമിൽ തുടരുന്ന ലിവർപൂൾ ലീഗിൽ ഏഴാംസ്ഥാനത്തും ആഴ്‌സണൽ ഒമ്പതാം സ്ഥാനത്തുമാണ്. അടുത്ത വർഷത്തെ ചാമ്പ്യൻസ്‌ലീഗ് യോഗ്യത കിട്ടില്ലെന്ന് ഉറപ്പായതോടെ യൂറോപ്പ ലീഗാണ് ഇരു ടീമുകളുടെയും ലക്ഷ്യം. യൂറോപ്പ ലീഗ് കിട്ടണമെങ്കിൽ പോയിന്റ് പട്ടികയിൽ ആദ്യ ആറിൽ സ്ഥാനം പിടിക്കണം.

യൂറോപ്പ ലീഗ് ലക്ഷ്യം വെച്ചിറങ്ങുന്ന ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ആഴ്‌സണലിന്റെ തട്ടകത്തിൽ രാത്രി എട്ടിന് നടക്കുന്ന മത്സരത്തിൽ തീപാറുമെന്നുറപ്പാണ് ചാമ്പ്യൻസ്‌ലീഗിൽ റയലിനെതിരെ ഇറങ്ങുന്ന ലിവർപൂളിന് സീസണിൽ ആകെയുള്ള കിരീട പ്രതീക്ഷയാണിത്. പ്രീമിയർ ലീഗിൽ മറ്റൊരു മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ നേരിടും. രാത്രി 7.30ന് ലെസ്റ്ററിന്റെ ഗ്രൗണ്ടിലാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button