Latest NewsNewsFootballSports

പരിക്ക്; ആന്റണി മാർഷ്യലിന് ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് പ്രീമിയർ ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. മാർഷ്യലിന് മുട്ടിനേറ്റ പരിക്കേറ്റതായി ക്ലബ് അധികൃതർ അറിയിച്ചു. ഫ്രാൻസിനുവേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നേരത്തെ മാർഷ്യലിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ഫ്രഞ്ച് ടീം അറിയിച്ചിരുന്നു. എന്നാൽ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു.

മാർഷ്യൽ ദീർഘകാലം പുറത്തിരിക്കും. ഈ സീസണിൽ അവശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്ന് ഒലെ പറഞ്ഞു. മാർഷ്യലിന്റെ അഭാവം ടീമിനെ സാരമായി ബാധിക്കുമെന്നും അറ്റാക്കിങിൽ യുണൈറ്റഡ് താരങ്ങളുടെ എണ്ണം കുറയുമെന്നും ഒലെ വ്യക്തമാക്കി. കവാനി കൂടുതൽ മത്സരങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതും ഇനി കാണാമെന്നും ഈ സീസൺ അദ്ദേഹം മറക്കാൻ ഇഷ്ടപ്പെടുന്ന സീസണായി മാറിയിരിക്കുകയാണെന്നും ഒലെ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button