Latest NewsFootballNewsSports

പിഎസ്ജിയിൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യം: ഡി മരിയ

പിഎസ്ജിയിൽ ബാഴ്‌സലോണ താരം ലയണൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യമാണെന്ന് ഏഞ്ചൽ ഡി മരിയ. നേരത്തെ അർജന്റീനയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് മെസ്സിയും ഡി മരിയയും. ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ കരാർ അവസാനിക്കുന്ന മെസ്സിയെ സ്വന്തമാക്കാൻ പിഎസ്ജിയും ശ്രമിക്കുന്നുണ്ടെന്ന വർത്തകൾക്കിടയിലാണ് ഡി മരിയ ഇക്കാര്യം വ്യക്തമാക്കിയത്.

താൻ നെസ്സിയോടൊപ്പം കളിച്ച സമയത്തെല്ലാം മെസ്സി വേറെ ഒരു ഗ്രഹത്തിൽ നിന്നുള്ള താരമാണെന്ന് തോന്നിട്ടുണ്ടെന്ന് ഡി മരിയ പറഞ്ഞു. എന്നാൽ നിലവിൽ മെസ്സിക്ക് ബാഴ്‌സലോണയിൽ കരാർ ഉണ്ടെന്നും അത് കഴിഞ്ഞതിന് ശേഷം എന്തും സംഭവിക്കാമെന്നും, അതെന്തായാലും കാത്തിരുന്ന് കാണാമെന്നും ഡി മരിയ പറഞ്ഞു. താൻ മെസ്സിയുമായി ഒരുപാട് സംസാരിക്കാറുണ്ടെന്നും മെസ്സിക്കും കുടുംബത്തിനും സന്തോഷം ലഭിക്കുന്ന തീരുമാനം എടുക്കാനാണ് ഇപ്പോഴും താൻ പറയാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button