Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ നടക്കുന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ബോറുസിയ ഡോർട്ട്മുണ്ടിനെയും റയൽ മാഡ്രിഡ് ലിവർപൂളിനെയും നേരിടും. ആദ്യ പാദ ക്വാർട്ടർ പോരാട്ടങ്ങൾ സിറ്റിയുടെയും റയലിന്റെയും തട്ടകത്തിലാണ് നടക്കുന്നത്. നടക്കുന്ന മത്സരങ്ങളിൽ ചെൽസി പോർട്ടോയെയും പിഎസ്ജി ബയേൺ മ്യൂണിക്കിനെയും നേരിടും.

റയലിന്റെ തട്ടകമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിലാണ് ലിവർപൂൾ റയൽ മാഡ്രിഡ് പോരാട്ടം . 13 തവണ ജേതാക്കളായ റയലിന് ഹോം മത്സരത്തിൽ മുൻതൂക്കമുണ്ട്. ആറു തവണയാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ജേതാക്കളായത്. അതേസമയം, മാഞ്ചസ്റ്റർ സിറ്റിയും ബോറുസിയ ഡോർട്ട്മുണ്ടും തമ്മിൽ ലീഗിൽ 2012-13 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലാണ് ആദ്യം ഏറ്റുമുട്ടിയത്. ജർമൻ ടീമുകൾക്കെതിരെ നടന്ന കഴിഞ്ഞ 11 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് സിറ്റി തിരിച്ചടി നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button