KeralaLatest NewsNewsCrime

14 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് സംഘവും പൊലീസും ചേർന്ന് തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനയിൽ 14 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നു. സ്വകാര്യ ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരുരങ്ങാടി ചേറൂർ കണ്ണമംഗലംനെച്ചിക്കടവത്ത് എൻ.കെ. മുബാറക് ( 28), തിരൂരങ്ങാടി വേങ്ങര കണ്ണട്ടി ഹൗസ് മുഹമ്മദ് യാസിൻ (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫിസർമാരായ വി. രാജേഷ്, പി.കെ. പ്രഭാകരൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ. ഹാഷിം, എം.ജി. രാജേഷ്, ഷിന്റോ സെബാസ്റ്റ്യൻ, കെ.കെ. വിഷ്ണു, സിപിഒമാരായ ടി.വി. കൃഷ്ണ പ്രസാദ്, എ.ആർ. അഭിജിത്ത്, സർവൈലൻസ് ഓഫിസർ പി.ജെ. ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button