Latest NewsNewsIndia

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നത്; കേന്ദ്രമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി മോദി എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായി പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി.

”ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നത്. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഈ ഘട്ടത്തില്‍ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായിട്ടാണ് മോദി നിലകൊള്ളുന്നത്.” നഖ്‍വി വ്യക്തമാക്കി.

Read Also :  ഇടത്-വലത് എന്ന ആശയം ഇനി കേരളത്തില്‍ ഇല്ല, കേരള രാഷ്ട്രീയത്തിന്റെ ഗതി ഇനി എന്‍.ഡി.എ നിര്‍ണയിക്കും : കെ.സുരേന്ദ്രന്‍

മുൻകരുതൽ പ്രധാനമാണെന്നത് ശരിയാണ്. എന്നാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. എന്നാൽ നൂറുശതമാനം മുൻകരുതൽ ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനായി സർക്കാർ നൽകുന്ന എല്ലാ മാർഗനിർദ്ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button