Latest NewsKeralaNews

ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരം; പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഉറപ്പാണ് ജയിലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രിസഭയിൽ നിന്നും കെ ടി ജലീലിനെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധി; നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ജലീൽ

ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരമാണ്. ബന്ധു നിയമനത്തിൽ ജലീൽ തെറ്റുകാരനാണെന്ന് ലോകായുക്ത കണ്ടെത്തിയതിന് പിന്നാലെയാണ് സുരേന്ദ്രൻ വിമർശനവുമായി രംഗത്തെത്തിയത്. പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഉറപ്പാണ് ജയിലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: “എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോൾ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ” ; ദിയ കൃഷ്ണകുമാര്‍

ജലീൽ തന്റെ ബന്ധുവായ അബീദിനെ ന്യൂനപക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ജലീൽ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. വരും ദിവസങ്ങളിൽ സർക്കാരിന്റെ കൂടുതൽ അഴിമതികൾ പുറത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ജലീലിനെ സംരക്ഷിച്ചത് മുഖ്യമന്ത്രി, ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മന്ത്രിയെ പുറത്താക്കണം; ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button