Latest NewsNewsFootballSports

സ്പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസികോ

സ്പാനിഷ് ലീഗിൽ ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എൽ ക്ലാസികോ ഇന്ന്. റയലിന്റെ തട്ടകമായ ആൽബർട്ടോ ഡെസ്റ്റിഫാനോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം. രണ്ട്‌ പോയിന്റിന്റെ വ്യത്യാസത്തിൽ ലാ ലീഗയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ബാഴ്‌സലോണയും റയൽ മാഡ്രിഡു ബാഴ്‌സലോണയ്ക്ക് 29 മത്സരങ്ങളിൽ നിന്ന് 65 പോയിന്റും റയലിന് 29 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമാണുള്ളത്.

ഒന്നാം സ്ഥാനത്തുള്ള അത്ലാന്റിക്കോ മാഡ്രിഡിന് 66 പോയിന്റാണുള്ളത്. സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയൽ 3-1ന് ബാഴ്‌സയെ കീഴടക്കിയിരുന്നു. എന്നാൽ സീസണിന്റെ തുടക്കത്തിലേ മോശം പ്രകടനങ്ങളിൽ നിന്ന് മെസി ഫോമിലായതോടെ തിരിച്ചുവരവ് നടത്തിയ ബാഴ്‌സ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2021ൽ തോൽവി അറിയാതെയാണ് ല ലീഗയിൽ ബാഴ്‌സയുടെ കുതിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button