Latest NewsNewsFootballSports

ഇന്ന് മെസിയുടെ അവസാന എൽ ക്ലാസികോ ആവരുത്; സിദാൻ

സ്പാനിഷ് ലീഗിൽ ഇന്നത്തെ മത്സരം ലയണൽ മെസ്സിയുടെ അവസാന എൽ ക്ലാസികോ ആകരുതെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഇന്നത്തെ എൽ ക്ലാസിക്കോ മെസിയുടെ അവസാന മത്സരമാകരുതെന്നും മെസി ബാഴ്‌സലോണയിൽ തന്നെ തുടരണമെന്നും സിദാൻ പറഞ്ഞു. മെസി ബാഴ്‌സലോണയിൽ തുടരുന്നത് ലാ ലീഗയ്ക്ക് തന്നെ നല്ലതാണ്.

‘മെസി തങ്ങൾക്ക് എതിരെ ഗോൾ അടിക്കുന്നിലെങ്കിലും മെസി എത്ര വലിയ താരമാണെന്ന് എല്ലാവർക്കും അറിയാം. 2017 നു ശേഷം മെസി എൽ ക്ലാസിക്കോയിൽ ഗോൾ നേടിയിട്ടില്ല. മെസി മാത്രമല്ല ക്യാപ്റ്റൻ സെർജിയോ റാമോസും അടുത്ത എൽ ക്ലാസിക്കോ മത്സരത്തിന് ഉണ്ടാകണം’. സിദാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button