Latest NewsNewsIndiaCrime

പണം നൽകിയില്ല,രണ്ടാനമ്മയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

ദില്ലി: ചോദിച്ച പണം കൊടുക്കാത്തതിന് യുവാവ് രണ്ടാനമ്മയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണി സെക്ടര്‍ 26 പ്രദേശത്ത് താമസിക്കുന്ന ഷക്കീലയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് മുസ്തഫ എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബഹാദർഗഡിലെ പഞ്ചർ റിപ്പയർ ഷോപ്പ് ഉടമയായ മുഹമ്മദ് മുർതാസിന്‍റെ ഭാര്യയാണ് അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

മുഹമ്മദ് മുർതസ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇയാളുടെ ആദ്യഭാര്യ ബിഹാറിലാണ് താമസിക്കുന്നത്. മുർതസയുടെ ആദ്യ ഭാര്യയുടെ മകനായ മുഹമ്മദ് മുസ്തഫയ്ക്ക് നേരത്തെ തന്നെ രണ്ടാനമ്മയായ ഷക്കീലയോട് പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുകയുണ്ടായി. ശനിയാഴ്ച രാവിലെ കുറച്ച് പണം വേണമെന്ന് മുഹമ്മദ് മുസ്തഫ ഷക്കീലയോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അതേസമയം ഷക്കീല പണം നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ മുസ്തഫ കത്തിയുപയോഗിച്ച് ഷക്കീലയെ കുത്തുകയായിരുന്നു ഉണ്ടായത്.

സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും പോയ മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു . ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകകുറ്റം ചുമത്തി കേസ് എടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രണവ് തയാൽ പറഞ്ഞു.

Related Articles

Post Your Comments


Back to top button