KeralaLatest News

‘രഞ്ജിത്ത് റാങ്ക്ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം നല്‍കാതെ അട്ടിമറി നടത്തിയത് ഇടതുപക്ഷ സര്‍ക്കാര്‍’ മറുപടി

ഐഐഎമ്മില്‍ അധ്യാപകനായി നിയമിതനായ രഞ്ജിത്തിനെ അഭിനന്ദിച്ച്‌ തോമസ് ഐസകിന് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍

ഐഐഎമ്മില്‍ അധ്യാപകനായി നിയമിതനായ രഞ്ജിത്തിനെ അഭിനന്ദിച്ച്‌ തോമസ് ഐസകിന് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍. പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയര്‍ന്ന്, റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാസര്‍ഗോഡ് കാഞ്ഞങ്ങാടുകാരനായ രഞ്ജിത്ത് ആര്‍ പാണത്തൂര്‍ നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണ്. തോറ്റു തുടങ്ങി എന്ന തോന്നല്‍ ജയിക്കണമെന്ന വാശിയയാക്കി മാറ്റിയ ആ ജീവിതഗാഥ ഒരു മാതൃകാപാഠപുസ്തകമാണ് എന്നായിരുന്നു രഞ്ജിത്തിനെ അഭിനന്ദിച്ച്‌ തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

എന്നാല്‍ ഇതിന് മറുപടി ആയാണ് സന്തോഷ് കുമാറിന്‍റെ പോസ്റ്റ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രഞ്ജിത്തിന് മുന്‍ഗണന ഉണ്ടായിട്ടും നിയമനം നല്‍കാതെ കാലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് താങ്കള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ പുരോഗമന സര്‍ക്കാര്‍ ആണ് ഐസക്കിന് മറുപടിയായി സന്തോഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

നിയമനം നേടിയ യോഗ്യരേക്കാള്‍ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് ഉണ്ടായിരുന്നവര്‍ അന്ന് ഇന്റര്‍വ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നില്‍ക്കുകയായിരുന്നു. നിങ്ങള്‍ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളല്‍ എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

സന്തോഷ് കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയ ഡോ. തോമസ് ഐസക്,

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമിതനാകുന്ന ഇതേ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകള്‍ ഉണ്ടായിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രഞ്ജിത്തിന് മുന്‍ഗണന ഉണ്ടായിട്ടും നിയമനം നല്‍കാതെ കാലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് താങ്കള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ പുരോഗമന സര്‍ക്കാര്‍ ആണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും ( റിസര്‍വേഷന്‍ റോസ്റ്റര്‍ ) പുറത്ത് വിട്ടിരുന്നില്ല. ഇത് ഏറെ വിവാദമാകുകയും നിരവധി മാധ്യമങ്ങളില്‍ വാര്‍ത്ത ആകുകയും ചെയ്തിരുന്നു. രഞ്ജിത്തിനെ പോലെയുള്ള യോഗ്യരായ പല സ്‌കോളേഴ്സിനും നിയമനം നല്‍കാതെ ‘പാര്‍ട്ടി യോഗ്യതയുള്ള’ പലര്‍ക്കുമാണ് നിയമനം നല്‍കിയത്. ഈ നിയമനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് വന്നു. മുസ്ലിം ലീഗ് സിന്‍ഡിക്കേറ്റ് മെമ്ബര്‍ Dr. P M Rasheed Ahammad ആണ് കേസ് ഫയല്‍ ചെയ്തത്.

സംവരണ ക്രമവിവരപ്പട്ടിക ( റിസര്‍വേഷന്‍ റോസ്റ്റര്‍ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാന്‍ കഴിയുകയില്ലെന്നുമാണ് സര്‍വ്വകലാശാല ഹൈക്കോടതിയില്‍ പറഞ്ഞത്. എന്തൊരു അസംബന്ധം ആണെന്ന് നോക്കണേ! പട്ടികജാതി സീറ്റുകളില്‍ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും “മതിയായ യോഗ്യരായവര്‍” ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകള്‍ ഒഴിച്ചിടുകയാണ് സര്‍വ്വകലാശാല ചെയ്തത്.

നിയമനം നേടിയ യോഗ്യരേക്കാള്‍ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് ഉണ്ടായിരുന്ന ടി എസ് ശ്യാമിനെ T S Syam Kumar പോലുള്ളവര്‍ അന്ന് ഇന്റര്‍വ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നില്‍ക്കുകയായിരുന്നു. നിങ്ങള്‍ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളല്‍.

സാമൂഹിക സാഹചര്യങ്ങളോടും സാമ്ബത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകള്‍. രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്റെ ഭാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തില്‍ പി.എച്ച്‌.ഡി പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button