COVID 19Latest NewsNewsIndia

കോവിഡ്​ പ്രതിസന്ധി രൂക്ഷം; ആരാധനാലയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി യു.പി സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ​ പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആരാധനാലയങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതിന്​ നിയന്ത്രണമേർപ്പെടുത്തി യു.പി സർക്കാർ. അഞ്ചിലധികം ആളുകൾ ഒരേസമയം ആരാധനാലയങ്ങളിൽ ഒത്തുകൂടാൻ പാടില്ല. നവരാത്രി, റമദാൻ ആഘോഷങ്ങളിൽ ഉണ്ടാകാനിടയുള്ള നിയന്ത്രണാതീതമായ തിരക്ക് മുൻകൂട്ടി കണ്ടാണ്​ സർക്കാർ തീരുമാനം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയിൽ ലഖ്​നോവിലെ ലോക്​ഭവനിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ്​ തീരുമാനം കൈക്കൊണ്ടത്​. കോവിഡ്​ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ 4000 ഐ.സി.യു കിടക്കകൾ ഒരുക്കണമെന്നും അദ്ദേഹം നിർദേശം നൽകി. കൂടുതൽ ആംബുലൻസുകൾ തയാറാക്കി വെക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 6,76,739 ​ആയി. കോവിഡ് മൂലം 9,085 പേരാണ് ഇതുവരെ​ മരിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button