Latest NewsNewsFootballSports

ലെവൻഡോസ്‌കി പരിശീലനം ആരംഭിച്ചു; പിഎസ്ജിക്കെതിരേ കളിച്ചേക്കില്ല

ബയേണിന്റെ സൂപ്പർ താരം ലെവൻഡോസ്‌കി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ഒരു മാസത്തോളം പുറത്തിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം പരിക്ക് മാറി ടീമിനൊപ്പം ചേർന്നു. എന്നാൽ പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ലെവൻഡോസ്‌കി കളിക്കില്ല. താരം പൂർണ്ണ ഫിറ്റ്നസിൽ എത്താൻ കുറച്ചു ദിവസംകൂടി വേണ്ടി വരുമെന്നാണ് ടീം അധികൃതർ വ്യക്തമാക്കുന്നത്.

ലെവൻഡോസ്‌കി ഇല്ലാതെ ഇറങ്ങിയ ആദ്യ പാദത്തിൽ പിഎസ്ജിയ്ക്ക് മുന്നിൽ 3-2ന്റെ പരാജയം ബയേൺ ഏറ്റുവാങ്ങി. ലെവൻഡോസ്‌കിയുടെ അഭാവം ചാമ്പ്യൻസ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരെ സാരമായി തന്നെ ബാധിക്കും. ഈ സീസണിൽ ബുണ്ടസ് ലീഗയിൽ മാത്രം 35 ഗോളുകൾ നേടാൻ ലെവൻഡോസ്‌കിക്ക് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button