KeralaLatest NewsNews

സോഷ്യൽ മീഡിയ ഇളക്കിമറിച്ച ജാനകിയുടെയും നവീന്റെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്

തൃശൂരിലെ മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയുമാണ് സോഷ്യൽ മീഡിയകളിലെ മിന്നും താരം. കുറച്ച് ദിവസമായി ഇരുവരും അടക്കി ഭരിക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ, പുതിയ ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് വൈറൽ ജോഡികൾ. വെറൈറ്റി മീഡിയയും ലെ വെഡ് ഫോട്ടോഗ്രാഫിയും ചേർന്നാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.

ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ നിമിഷ നേരങ്ങൾക്കുള്ളിലാണ് ഇത് വൈറലായി മാറിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ജാനകിയും നവീനും ഇനിയും ഒന്നിച്ച് ഡാൻസ് കളിക്കണം, അത് ആസ്വദിക്കാൻ ഞങ്ങൾ തയ്യാറാണ് എന്നടക്കമുള്ള നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇരുവരുടെയും ഡാൻസ് അതിമനോഹരമായിരുന്നു.

‘റാ റാ റാസ്പുടിൻ’ എന്ന ബോണി എം ബാൻഡിന്റെ ഗാനത്തിന് ചുവട് വെക്കുന്ന 30 സെക്കന്റ് ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെയാണ് നവീനും ജാനകിയും വൈറലായത്. ഒറ്റ ദിവസം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടിയതോടെ ഇരുവർക്ക് നേരെയും മോശം കമൻ്റുകളും പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നു വന്നു. ഇതോടെ ഇവർക്കുള്ള പിന്തുണ വർധിക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button